കാത്തിരുപ്പു കണ്മണി...,
അമ്മ കാത്തിരുപ്പു.. കണ്മണി...
ആദ്യമായ് നിന്മുഖം കാണാൻ
ആഗ്രഹത്തോടെയിരിപ്പു
അമ്മേയെന്നാവിളി കേൾക്കാൻ
ആർദ്രമാം മാതൃത്വമേകാൻ ,
കാത്തിരുപ്പു കണ്മണി....
അമ്മ കാത്തിരുപ്പു കണ്മണി .
നീഹാരം പെയ്യുന്ന രാവിൽ
നീർമാതളം പൂത്ത നിലാവിൽ
നീലാഞ്ചന മിഴിയാളവൾ മാത്രം ..
നിദ്രാവിഹീനയായി .....
ഓർത്തിരിപ്പൂ കണ്മണി..
അവൾ ഓർത്തിരിപ്പൂ കണ്മണി..
കുഞ്ഞിചിറകുകൾ വീശി,
മെല്ലെ മലർ മിഴി ചിമ്മി,
ചെഞ്ചുണ്ടുകൾ പയ്യെ വിതുമ്പി,
ചെറു കാലുകൾ നർത്തനമാടി.
നിൻ വരവാഘോഷമാക്കാൻ,
കാത്തിരുപ്പു കണ്മണി അവൾ...
കാത്തിരുപ്പു കണ്മണി ...
No comments:
Post a Comment